സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് ഇന്ന്; സ്ഥിതി ഗുരുതരമായേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് ഇന്ന്; സ്ഥിതി ഗുരുതരമായേക്കാമെന്ന് മുഖ്യമന്ത്രി
Published on

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. പൊതുസ്ഥലത്ത് മാത്രമല്ല വീടുകളിലും കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.

1620 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 60 പേര്‍ രോഗമുക്തി നേടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 9 ജില്ലകളില്‍ 100ലധികം രോഗികള്‍ ചികിത്സയിലുണ്ട്.

പുറത്തിറങ്ങുമ്പോഴുള്ള കരുതല്‍ വീടിനകത്ത് കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരും രോഗ ബാധിതരായേക്കാം എന്ന് കരുതി ഇടപെടണം. പ്രായമായവരുമായും കുട്ടികളുമായും ഇടപെടുമ്പോള്‍ കരുതല്‍ വേണം. ഉറവിടം കണ്ടെത്താനാവാത്തത് സാമൂഹ്യവ്യാപനത്തിലേക്കുള്ള സൂചനയായേക്കാം. സ്ഥിതി ഗുരുതരമായേക്കാം. സാമൂഹ്യവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in