രാജ്യത്തെ കൊവിഡ് മരണം 47138 ആയി, 23,95,471 പേര്‍ക്കാണ് രോഗബാധ. ബുധനാഴ്ച മാത്രം 950 പേരാണ് മരണപ്പെട്ടത്. ഇതോടെ ലോകത്ത് മരണസംഖ്യയില്‍ ഇന്ത്യ നാലാമതായി. ബ്രിട്ടനെയാണ് മറികടന്നത്. ബ്രിട്ടണില്‍ ഇതുവരെ 46,705 പേരാണ് മരിച്ചത്. അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയുമാണ് മറ്റ് മൂന്ന് രാജ്യങ്ങള്‍. 13 ദിവസം മുന്‍പ് ഇറ്റലിയെ മറികടന്നാണ് ഇന്ത്യ ആഞ്ചാമതായത്.
അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുമുന്നില്‍.അതേസമയം രാജ്യത്ത് രേഖപ്പെടുത്തിയ മരണനിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പൊതുവെ മരണസംഖ്യ കുറവാണെന്നാണ് വിശദീകരണം. അതേസമയം റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ ധൃതി പിടിച്ച് തീരുമാനമെടുക്കില്ലെന്നാണ് വിവരം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ലഭ്യമാകണമെങ്കില്‍ മനുഷ്യരില്‍ നടത്തേണ്ട അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം കൂടി ലഭ്യമാകണം. വ്യത്യസ്ത വിഭാഗം ജനങ്ങളില്‍ ഇതിന്റെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്നതിനാലാണിത്. വാക്‌സിന്‍ പരീക്ഷണം നടത്താന്‍ താല്‍പ്പര്യമറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്.