സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊവിഡ്; പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി 

സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊവിഡ്; പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി 

Published on

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാടും ഇടുക്കിയിലും രണ്ട് പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 157,283. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 156,660പേരാണ്, 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് മാത്രം 126 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്, 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക നിലനിന്നിരുന്നു. ആ വിഷയം സര്‍ക്കാര്‍ പിഎസ്‌സിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും, മാര്‍ച്ച് 20ന് ചട്ടപ്രകാരം കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടിയതായി പിഎസ്‌സി അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 2020, ജൂണ്‍ 19 വരെയായിരിക്കും കാലാവധി.

logo
The Cue
www.thecue.in