സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോടിന് ആക്ഷന്‍ പ്ലാന്‍

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോടിന് ആക്ഷന്‍ പ്ലാന്‍
Published on

സംസ്ഥാനത്ത് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം, തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രണ്ട് വീതം പേരുടെ ഫലം നെഗറ്റീവാണ്.

കാസര്‍കോട് ജില്ലയ്ക്ക് ആക്ഷന് പ്ലാന്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചുമയും പനിയും ഉള്ളവരുടെ പട്ടിക തയ്യാറാക്കും. സെന്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ലാബ് സൗകര്യം ഒരുക്കുന്നതിനുള്ള അനുമതി ഐസിഎംആറില്‍ നിന്നും ലഭിച്ചു. 163 പേരാണ് കാസര്‍കോട് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരെ പ്രത്യേകം നിരീക്ഷിക്കും. ഇവരുടെ പട്ടിക കലക്ടര്‍മാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ ജില്ലകളില്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ മുന്‍ഗണന വിഭാഗത്തിനാണ് സാധനങ്ങള്‍ ലഭിക്കുക. ഉച്ചയ്ക്ക് ശേഷം മറ്റ് വിഭാഗങ്ങള്‍ക്ക് പോകാം. ഒരു സമയം അഞ്ച് പേര്‍ക്കാണ് അനുമതി. ഇതിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. നേരിട്ടെത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിച്ച് നല്‍കും. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടാം.

Related Stories

No stories found.
logo
The Cue
www.thecue.in