സര്‍ക്കാര്‍ ഉത്തരവ് കത്തിക്കാന്‍ ഹെഡ്മാസ്റ്റര്‍, തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സ്‌കൂളിലെ കുട്ടികള്‍ 

സര്‍ക്കാര്‍ ഉത്തരവ് കത്തിക്കാന്‍ ഹെഡ്മാസ്റ്റര്‍, തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സ്‌കൂളിലെ കുട്ടികള്‍ 

Published on

ആറു ദിവസത്തെ ശമ്പളം മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിക്കാന്‍ ആഹ്വാനം ചെയ്ത സംഘടനയിലെ അധ്യാപകന്റ സ്‌കൂളിലെ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10,000ല്‍ അധികം രൂപ. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിക്കാന്‍ ആഹ്വാനം ചെയ്ത അധ്യാപക സംഘടനയുടെ സെക്രട്ടറി ഹെഡ്മാസ്റ്ററായ, തിരുവനന്തപുരം പോത്തന്‍കോട് ജിയുപി സ്‌കൂളിലെ കുട്ടികള്‍ തങ്ങള്‍ക്ക് വിഷുകൈനീട്ടമായും സക്കാത്തായും കിട്ടിയതും സമ്പാദ്യ കുടുക്കയില്‍ നിക്ഷേപിച്ചതുമായ 10,000ല്‍ അധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ഒരു വിഭാഗം അധ്യാപകരായിരുന്നു സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് കത്തിക്കാന്‍ ഹെഡ്മാസ്റ്റര്‍, തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സ്‌കൂളിലെ കുട്ടികള്‍ 
സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം

ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ടം കൈമാറിയ കുട്ടികളെയും ആടിനെ വിറ്റ പണം നല്‍കിയ സുബൈദയെയും, റംസാന്‍ മാസത്തെ ദാനധര്‍മ്മാദികള്‍ക്കുള്ള പണം നല്‍കിയവരെയും ഓര്‍മ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രി ഇവര്‍ക്ക് നേരത്തെ മറുപടി നല്‍കിയത്.

logo
The Cue
www.thecue.in