‘കൊവിഡ് 19 ചെറുപ്പക്കാരിലും ഗുരുതരമായേക്കാം’; ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന 

‘കൊവിഡ് 19 ചെറുപ്പക്കാരിലും ഗുരുതരമായേക്കാം’; ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന 

Published on

കൊവിഡ് 19 ചെറുപ്പക്കാരിലും മരണത്തിന് വരെ കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് പ്രായമായവരിലാണ് കൂടുതല്‍ ഗുരുതരമാകുക എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ഈ ധാരണ തിരുത്തുന്നതാണ് ഡബ്ലുഎച്ച്ഒയുടെ മുന്നറിയിപ്പ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെറുപ്പക്കാര്‍ കൊവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം പറഞ്ഞു. ഈ ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ട്. ചെറുപ്പക്കാരിലു രോഗം മരണകാരണമാകുന്നുണ്ടെന്ന് മനസിലാക്കണമെന്നും, അന്‍പതു വയസിന് താഴെയുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.

‘കൊവിഡ് 19 ചെറുപ്പക്കാരിലും ഗുരുതരമായേക്കാം’; ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന 
കൊവിഡ് സ്ഥിരീകരിച്ച ഗായികയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ എംപി; രാഷ്ട്രപതിയെയും കണ്ടു 

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയും സമാനമായ കാര്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡ് തന്നെ പിടികൂടുകയോ തന്നിലൂടെ ആര്‍ക്കും പകരുകയോ ഇല്ലെന്ന് വിചാരിക്കുന്നവരുടേത് മിഥ്യാധാരണയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകളും ഇത് ശരിവെക്കുന്നുണ്ട്. അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ച 30 ശതമാനം ആളുകളും 20നും 44 വയസിനും ഇടയിലുള്ളവരാണ്. ഫ്രാന്‍സില്‍ രോഗം ബാധിച്ചവരിലും പകുതിയോളം പേര്‍ 60 വയസില്‍ താഴെയുള്ളവരാണ്.

logo
The Cue
www.thecue.in