സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായ ദിവസമാണ് ഇന്ന്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനം അനുദിനം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക് പോകുന്നു എന്നാണ് കണക്കുകള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊവിഡ് മൂലം ഒരാളാണ് ഇന്ന് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 68 പേര്‍, 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3.
151 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 4454 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 227 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.