കൊവിഡ് രോഗപ്രതിരോധത്തിന് മലേറിയയുടെ മരുന്ന് നല്‍കാന്‍ അനുമതി. മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്നാണ് കൊവിഡിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുക. ഇതിനുള്ള അനുമതി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നല്‍കി.
രാജ്യത്ത് ആവശ്യമായ മരുന്ന് സ്‌റ്റോക്കുണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് ബാധിച്ചവരെ കൂടാതെ വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കും. മരുന്ന് കഴിച്ചതിന് ശേഷവും നിരീക്ഷണത്തില്‍ തുടരണം.
സാര്‍സ് രോഗത്തിന് മലേറിയയുടെ മരുന്ന് നേരത്തെ നല്‍കിയിരുന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാലും ഈ മരുന്ന് നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. കണ്ണിന് അസുഖമുള്ളവര്‍ക്കും പറ്റില്ല.