കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആഗസ്ത് 15ഓടെ ജനങ്ങള്‍ക്ക ലഭ്യമാക്കണമെന്ന് ഐസിഎംആര്‍. കൊവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്നാണ് നിര്‍ദേശം. ഭാരത് ബയോടെക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാക്‌സിന്‍ പുറത്തിറക്കി ക്ലിനിക്കല്‍ ട്രയലുകളും നടത്തേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. ക്ലിനിക്കല്‍ ട്രയലില്‍ ഇപ്പോള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് കൊവാക്‌സ്.
ക്ലിനിക്കല്‍ ട്രയല്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പൂണൈയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യമന്ത്രാലയവും അനുമതി നല്‍കിയിരുന്നു. ഈ മാസം രാജ്യവ്യാപകമായി ക്ലിനിക്കല്‍ പരീക്ഷണം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.