കൊവിഡ് 19: അമേരിക്കയില്‍ സ്ഥിതി ഗുരുതരം, രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമത് 

കൊവിഡ് 19: അമേരിക്കയില്‍ സ്ഥിതി ഗുരുതരം, രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമത് 

Published on

ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 530,000 പിന്നിട്ടു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം മാത്രം 16,000 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചൈനയെയും ഇറ്റലിയെയും മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി. അമേരിക്കയില്‍ 85,000ല്‍ അധികം ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറ്റലിയില്‍ 80,000ല്‍ അധികം ആളുകള്‍ക്കും ചൈനയില്‍ 81,000ല്‍ അധികമാളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ കൊവിഡ് മരണവും 1000 കടന്നു. അമേരിക്കയില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് 19: അമേരിക്കയില്‍ സ്ഥിതി ഗുരുതരം, രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമത് 
കൊവിഡ് ബാധിച്ച് യുകെയില്‍ തടവുകാരന്‍ മരിച്ചു; ജയിലിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു 

രോഗികളെ ചികിത്സിക്കുന്നതിനായി ഭരണകൂടം മതിയായ സൗകര്യം ഒരുക്കുന്നില്ലെന്ന വിമര്‍ശനവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പല ആശുപത്രികളിലും മറ്റു രോഗികളെ മാറ്റിയാണ് കൊവിഡ് രോഗികള്‍ക്ക് സ്ഥലമൊരുക്കുന്നത്. വിനോദ പാര്‍ക്കുകള്‍ ഉള്‍പ്പടെ ഐസൊലേഷന്‍ യൂണിറ്റുകളായി മാറ്റുകയാണ്. ചികിത്സാ സൗകര്യങ്ങള്‍ക്കായി രണ്ട് ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in