എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതിയ തിയതി കേന്ദ്രമാര്‍ഗനിര്‍ദേശത്തിന് ശേഷം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതിയ തിയതി കേന്ദ്രമാര്‍ഗനിര്‍ദേശത്തിന് ശേഷം
Published on

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്രമാര്‍ഗനിര്‍ദേശം പുറത്തുവന്നതിന് ശേഷം പുതിയ തിയതി പ്രഖ്യാപിക്കും. മെയ് 16 ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്.

കേരളത്തിന് പുറത്ത് നിന്ന് വന്നവര്‍ക്കൊഴികെ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം സംസ്ഥാനത്ത് കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതിയ തിയതി കേന്ദ്രമാര്‍ഗനിര്‍ദേശത്തിന് ശേഷം
'നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നു', കെകെ ശൈലജയെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി

പൊതുഗതാഗതം ഉള്‍പ്പടെ സാധാരണ നിലയില്‍ ആകാതെ പരീക്ഷ നടത്തുന്നതില്‍ കടുത്ത ആശങ്ക അറിയിച്ച് രക്ഷകര്‍ത്താക്കളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ജൂണ്‍ ആദ്യവാരം ഒരു മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശം പുറത്തുവന്നശേഷമാകും പരീക്ഷ തിയതികള്‍ തീരുമാനിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in