ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം, രണ്ട് മണിക്കൂര്‍ മുമ്പ് എത്തണം; വിമാനയാത്രക്ക് മാര്‍ഗനിര്‍ദേശം

ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം, രണ്ട് മണിക്കൂര്‍ മുമ്പ് എത്തണം; വിമാനയാത്രക്ക് 
മാര്‍ഗനിര്‍ദേശം
Published on

രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെ, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു. യാത്രക്കാര്‍ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് ഉണ്ടോയെന്ന് ജീവനക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ആപ്പില്‍ ഗ്രീന്‍ മോഡ് കാണിക്കാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യാത്രക്കാര്‍ക്കും, എയര്‍ലൈന്‍ ജീവനക്കാര്‍ക്കുമുള്ള യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളാണ്. സ്വന്തം വാഹനമോ, തെരഞ്ഞെടുക്കപ്പെട്ട ടാക്‌സികളോ, പൊതുഗതാഗത സംവിധാനമോ മാത്രമേ യാത്രയ്ക്കായി അനുവദിക്കൂ. എല്ലാ യാത്രക്കാരും ഫെയ്‌സ് മാസ്‌കും ഗ്ലൗസും ധരിക്കണം.

വിമാനത്താവളത്തിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സാധിക്കൂ. അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും ഹാന്‍ഡ് സാനിറ്റൈസറും പേര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റും ഉപയോഗിക്കണം. യാത്രക്കാരുമായി ഇടപഴകുന്ന ജീവനക്കാര്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ ഉപയോഗിക്കണം. ചുമ, ജലദോഷം, ശ്വാസതടസം, പനി എന്നീ രോഗങ്ങളോ രോഗ ലക്ഷണമോ ഉള്ള ജീവനക്കാരെ വിമാനത്താവളത്തിനകത്ത് പ്രവേശിപ്പിക്കില്ല. യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കണം. തിരക്ക് ഒഴിവാക്കാന്‍ വിമാനത്താവളത്തിലെ എല്ലാ പ്രവേശന കവാടങ്ങളും തുറക്കണം.

ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം, രണ്ട് മണിക്കൂര്‍ മുമ്പ് എത്തണം; വിമാനയാത്രക്ക് 
മാര്‍ഗനിര്‍ദേശം
രാജ്യത്ത് 5609 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതരുടെ എണ്ണം 1,12,000 കടന്നു, മൂന്നിലൊന്ന് രോഗികള്‍ മഹാരാഷ്ട്രയില്‍

വിമാനത്താവളത്തിനുള്ളില്‍ ട്രോളികള്‍ അനുവദിക്കില്ല. അത്യാവശ്യമുള്ളവര്‍ക്ക് മാത്രം ട്രോളി ലഭിക്കും. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍സ്‌കാനിങ്ങിലൂടെ കടന്ന് പോകണം. പാദരക്ഷകള്‍ അണുവിമുക്തമാക്കുന്നതിന് ബ്ലീച്ചില്‍ മുക്കിയ മാറ്റോ കാര്‍പ്പെറ്റോ പ്രവേശനകവാടത്തില്‍ ഉണ്ടായിരിക്കണം. ന്യൂസ്‌പേപ്പറോ മാഗസീനുകളോ ടെര്‍മിനല്‍ കെട്ടിടത്തിലും, ലോഞ്ചുകളിലും നല്‍കില്ല. വിമാനത്തില്‍ നിന്ന് ബാച്ചുകളായി മാത്രമാകും യാത്രക്കാരെ പുറത്തിറക്കുക. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in