പരിശോധനയ്ക്ക് ഫേസ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ : തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിച്ച് ശശി തരൂര്‍

പരിശോധനയ്ക്ക് ഫേസ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ : തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിച്ച് ശശി തരൂര്‍
Published on

കൊവിഡ് പരിശോധനയ്ക്കായി ആദ്യ തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ വിദേശത്തുനിന്ന് എത്തിച്ച് സംസ്ഥാനത്തിന് ലഭ്യമാക്കി ശശി തരൂര്‍ എംപി. ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയും നിര്‍മിതബുദ്ധിയും ചേര്‍ന്ന് പനി പരിശോധന സാധ്യമാക്കുന്ന അത്യാധുനിക സങ്കേതമാണിത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് ശശിതരൂര്‍ സംസ്ഥാനത്തിന് ഉപകരണം ലഭ്യമാക്കിയത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനുമായി നടത്തിയ ആശയവിനിമയത്തിലാണ് ഫേസ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ഇമേജിംഗ് ക്യാമറ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പരിശോധനയ്ക്ക് ഫേസ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ : തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിച്ച് ശശി തരൂര്‍
തൊഴിലാളികളുടെ ട്രെയിന്‍ ചെലവ് കേന്ദ്രം വഹിക്കണം,7500 രൂപ വീതം ഓരോ തൊഴിലാളിക്കും നല്‍കണമെന്നും തോമസ് ഐസക്ക്

സുരക്ഷിതമായ അകലം പാലിച്ച് ആള്‍ക്കൂട്ടത്തില്‍ പരിശോധന സാധ്യമാക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ആള്‍ക്കൂട്ടം രൂപപ്പെടുന്ന റെയില്‍വേ സ്റ്റേഷനിലും വിമാനത്തവളത്തിലുമൊക്ക ഈ സംവിധാനത്തിന്റെ ഉപയോഗം ഏറെ പ്രയോജനപ്രദമാണ്. സജീവ് ജേക്കബ്, ആനന്ദ് മോഹന്‍രാജ് എന്നിവര്‍ മുഖേനയാണ് ഇത് രാജ്യത്ത് എത്തിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. ഏഷ്യയില്‍ തെര്‍മല്‍ ക്യാമറകളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ആംസ്റ്റര്‍ഡാമില്‍ നിന്നാണ് ലഭ്യമാക്കിയത്. കൊറിയര്‍ കമ്പനിയായ ഡിഎച്ച്എല്ലിന്റെ പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് നിന്ന് ജര്‍മനിയിലെ ബോണിലെത്തിച്ചു.

പരിശോധനയ്ക്ക് ഫേസ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ : തെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിംഗ് ക്യാമറ ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിച്ച് ശശി തരൂര്‍
അലനും താഹയുമായി ബന്ധമില്ല, എന്‍ഐഎ വാദത്തില്‍ പൊരുത്തക്കേടെന്ന് കസ്റ്റഡിയിലായ അഭിലാഷ്

തുടര്‍ന്ന് കണക്ഷന്‍ ഫ്‌ളൈറ്റുകളിലൂടെ കൊളോഗ്നേ പാരീസ്, ലീപ്‌സിഗ്, ബ്രസല്‍സ്, ബഹ്‌റിന്‍, ദുബായ് വിമാനത്താവളങ്ങള്‍ വഴി ബംഗളൂരുവിലെത്തിച്ചു, പ്രത്യേക വിമാനമൊരുക്കി സഹായിച്ച ഡിഎച്ച്എല്ലിന്റെ സൗത്ത് ഇന്ത്യ ഏരിയ മാനേജര്‍ ജോസഫ് നോബിയോട് തരൂര്‍ നന്ദിയറിയിച്ചു. തന്റെ സംഘത്തിലുള്ള രോഹിത് സുരേഷും ആനന്ദ് മോഹന്‍ രാജനും ബംഗളൂരുവിലെത്തി ഡിഎച്ച്എല്‍ അധികൃതരില്‍ നിന്നും അത് ഏറ്റുവാങ്ങുകയായിരുന്നു. വൈകാതെ ഇത് അനിവാര്യമായ ഇടത്ത് സ്ഥാപിക്കുമെന്നും ശശി തരൂര്‍ അറിയിച്ചു. എംപി ഫണ്ട് ചെലവഴിച്ച് തീര്‍ന്നതിനാല്‍, പ്രവാസികള്‍ വന്‍തോതില്‍ എത്തുന്നതിന് മുന്നോടിയായി ഇത്തരം സംവിധാനങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേറ്റുകളുടെ സഹകരണം തേടുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in