കോവിഡ് വ്യാപനം അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വൈറസ് ബാധയേറ്റ് 454000 ആളുകളാണ് ഇതുവരെ ലോകത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. 8.4 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. അമേരിക്കയിലും ഏഷ്യയിലും കോവിഡ് കേസുകള്‍ കൂടുന്നതും ലോകാരോഗ്യസംഘടനയും മുന്നറിയിപ്പിന് കാരണമായിട്ടുണ്ട്.
കോവിഡ് ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും കേസുകള്‍ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കോവിഡ് പടര്‍ന്നതോടെ മിക്ക രാജ്യങ്ങളും സമ്പൂര്‍ണ അടച്ചിടലിലേക്ക് മാറിയിരുന്നു. ഇത് സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് ഇപ്പോഴും വലിയ ഭീഷണിയായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ആളുകളില്‍ മടുപ്പുണ്ടാക്കുന്നുണ്ട്. കോറോണ വൈറസ് വേഗത്തില്‍ പടരുകയാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം മുന്നറിയിപ്പ് നല്‍കി.