‘ഞങ്ങള്‍ക്കും ജീവിക്കണ്ടേ, ഭക്ഷണത്തിന് പോലും യാചിക്കണം’; മുംബൈയിലെ നഴ്‌സുമാരുടെ ദുരവസ്ഥ

‘ഞങ്ങള്‍ക്കും ജീവിക്കണ്ടേ, ഭക്ഷണത്തിന് പോലും യാചിക്കണം’; മുംബൈയിലെ നഴ്‌സുമാരുടെ ദുരവസ്ഥ

Published on

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ആരോഗ്യപ്രവര്‍ത്തകരിലുള്‍പ്പടെ രോഗം പടരുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ശനിയാഴ്ച പകല്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മുംബൈയില്‍ 57 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം ഇത്രത്തോളം വ്യാപിക്കാന്‍ ഒരു പരിധി വരെ കാരണം തുടക്കത്തിലേ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉള്‍പ്പടെ കാണിച്ച അനാസ്ഥയാണെന്നാണ് നഴ്‌സസ് അസോസിയേഷന്‍ വരെ പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും ആശുപത്രി അധികൃതര്‍ ആദ്യ ഘട്ടത്തില്‍ പാലിച്ചില്ലെന്ന് യുഎന്‍എ മഹാരാഷ്ട്ര ഭാരവാഹികള്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിയ ആദ്യ രോഗിയെ പരിചരിച്ചിരുന്നത് യാതൊരു സുരക്ഷാമുന്‍കരുതലുമില്ലാതെയായിരുന്നു. ചികിത്സിച്ച നഴ്‌സുമാരെ ക്വാറന്റൈനില്‍ വിട്ടില്ലെന്ന് മാത്രമല്ല മറ്റുള്ളവരുമായി ഇടപഴകാനും അനുവദിച്ചു. അങ്ങനെയാണ് ആദ്യ രണ്ട് നഴ്‌സുമാരില്‍ നിന്നും അമ്പതിലധികം നഴ്‌സുമാരിലേക്ക് രോഗം പടര്‍ന്നതെന്ന് യുഎന്‍എ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ജിബിന്‍ ടിസി ദ ക്യുവിനോട് പറഞ്ഞു.

‘ഞങ്ങള്‍ക്കും ജീവിക്കണ്ടേ, ഭക്ഷണത്തിന് പോലും യാചിക്കണം’; മുംബൈയിലെ നഴ്‌സുമാരുടെ ദുരവസ്ഥ
രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; രോഗബാധ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കും

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സുമാരുടെ പരിശോധനാ ഫലം കൈമാറാന്‍ ആദ്യ ഘട്ടത്തില്‍ അധികൃതര്‍ തയ്യാറാകാതിരുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കേരള സര്‍ക്കാരുമായും മഹാരാഷ്ട്രസര്‍ക്കാരുമായും സംസാരിച്ച് പരാതി അറിയിച്ചതിന് ശേഷമാണ് രോഗം ബാധിച്ച നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ തീരുമാനമായതെന്നും ജിബിന്‍ പറഞ്ഞു. അപ്പോളും ഭക്ഷണത്തിനുള്‍പ്പടെ പലരോടും യാചിക്കേണ്ട അവസ്ഥയിലാണ് മുംബൈയിലെ നഴ്‌സുമാര്‍. വളരെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയാം, പക്ഷെ ഞങ്ങള്‍ക്കും ജീവിക്കണ്ടേ, അതിനുള്ള ഭക്ഷണമെങ്കിലും ലഭ്യമാക്കണമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. പല ആശുപത്രികളിലും ഇപ്പോള്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നത് രോഗം സ്ഥിരീകരിച്ച നഴ്‌സുമാരാണെന്നും ഇവര്‍ പറയുന്നു.

മുംബൈയിലും ഡല്‍ഹിയിലുമുള്‍പ്പടെ പല ആശുപത്രികളിലും നഴ്‌സുമാരെ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഇക്യുപ്‌മെന്റ് പോലുമില്ലാതെയാണ് ജോലി ചെയ്യിപ്പിക്കുന്നത്. യുദ്ധത്തിന് സൈനികരെ ആയുധമില്ലാതെ അയക്കുന്നതിന് തുല്യമാണ് ഇത്. ഇത്തരത്തിലുള്ള അശ്രദ്ധമൂലം ദുരിതം അനുഭവിക്കുന്നത് യാതൊരു സാമൂഹിക സുരക്ഷയുമില്ലാത്ത നഴ്‌സുമാര്‍ അടക്കമുള്ളവരാണ്. ഇത്തരത്തിലുള്ള വൈറസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ എല്ലാ സംസ്ഥാനങ്ങളും ആരോഗ്യസ്ഥാപന മാനേജ്‌മെന്റുകളും പിന്തുടരണം. ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളമെന്നും ജിബിന്‍ ദ ക്യുവിനോട് പറഞ്ഞു.

logo
The Cue
www.thecue.in