മോഡിയുടെ ജനതാ കര്‍ഫ്യൂ പ്രശംസനീയം, പിണറായിയുടെ പ്രഖ്യാപനം ഈ സാഹചര്യത്തില്‍ അനിവാര്യമെന്നും മോഹന്‍ലാല്‍
കോവിഡ് 19 വ്യാപനത്തിനെതിരായ ബോധവല്‍ക്കരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. വീഡിയോകളിലൂടെയും കാമ്പയിനുകളുമായും മോഹന്‍ലാല്‍ കൊറോണാ വൈറസ് വ്യാപനത്തിനെതിരെ രംഗത്തുണ്ട്. മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചും, 20,000 കോടിയുടെ കോവിഡ് പാക്കേജ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഈ സമയത്ത് അനിവാര്യമായ തീരുമാനമെന്ന് പ്രശംസിച്ചും മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.
ജനതാ കര്‍ഫ്യൂ മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്
ഇന്ത്യ സെല്‍ഫ് ക്വാരന്റൈന് തീരുമാനമെടുത്തിരിക്കുന്നു. ശ്‌ളാഘനീയമായ തുടക്കം ശ്രീ നരേന്ദ്രമോഡി ജി, മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷിതരായും ആരോഗ്യത്തോടെയും ഇരിക്കുക.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് മോഹന്‍ലാല്‍
പിണറായി വിജയനെ ട്വീറ്റില്‍ ടാഗ് ചെയ്ത് അദ്ദേഹത്തിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു മോഹന്‍ലാല്‍. ഈ സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം
ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി 9വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടപ്പാക്കുന്ന ജനതാ കര്‍ഫ്യൂ വേണം
ജനങ്ങള്‍ സാമൂഹ്യഅകലം പാലിക്കണം
65ന് മുകളില്‍ പ്രായമുള്ളവര്‍ വീടുകളില്‍ തന്നെ തങ്ങണം
ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം
സാധനങ്ങള്‍ വാങ്ങിക്കൂട്ടി ആരും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുത്
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രധാനപ്പെട്ടത്
കോവിഡ്- 19 പ്രതിരോധത്തിന് സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്
ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കും
സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം
ഓട്ടോ ടാക്സി ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ്
500 കോടിയുടെ ആരോഗ്യപാക്കേജ്
25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും, ഹോട്ടലുകള്‍ ഉടന്‍
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍
കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ
1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ
ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവ്
ശാരീരിക അകലം സാമൂഹിക ഒരുമ' മുദ്രാവാക്യം