ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും, പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്

ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും, പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്
Published on

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കേ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ പരിപാടികളെ വിമര്‍ശിച്ച് ഡോ.പി എസ് ജിനേഷ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രതിഷേധങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്‍ഫോ ക്ലിനിക് പ്രതിനിധി കൂടിയായ ജിനേഷ് ഫേസ്ബുക്ക് കുറിപ്പില്‍.

ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ

പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് പറയുന്ന ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,

ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഉള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ആൾക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ആത്മഹത്യാപരമാണ്. നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്.

തെരഞ്ഞെടുപ്പാണ് നിങ്ങളുടെ വിഷയമെങ്കിൽ നിലവിലെ സാഹചര്യം വഷളായാൽ തെരഞ്ഞെടുപ്പ് യഥാസമയം നടക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ജാഗ്രത പുലർത്തി മുന്നോട്ടുപോയാൽ കോവിഡ് വ്യാപനം തടയാം. തെരഞ്ഞെടുപ്പും നടക്കും, മത്സരിക്കുകയും ചെയ്യാം.

അതല്ല ഇതിനുമുൻപ് നടത്തിയതുപോലെ മാസ്ക് കഴുത്തിൽ കെട്ടി, ശാരീരിക അകലം പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാം പിടിവിട്ടു പോകും. സുരക്ഷിതരായി ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ എന്നോർത്താൽ നന്ന്.

ഒരു കാര്യങ്ങളിലും പ്രതിഷേധിക്കരുത് എന്നല്ല പറയുന്നത്. ഇത് മാറിയ കാലമാണ്. കോവിഡ് മൂലം ജീവിതം ആകെ മാറിയ കാലം. പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ മാറിയ രീതിയിൽ പ്രതിഷേധിക്കാൻ ശ്രമിക്കണം. എന്തിനും ഏതിനും കൊടിപിടിച്ച് തെരുവിലിറങ്ങാൻ പറ്റിയ കാലമല്ലിത്. അതുകൊണ്ട് കാര്യമാത്രപ്രസക്തമായ വിഷയങ്ങളിൽ മാത്രം പുതിയ രീതികൾ കണ്ടുപിടിച്ച് പ്രതിഷേധിക്കാൻ ശ്രമിക്കൂ...

നേതാക്കളോട് പറഞ്ഞിട്ട് വലിയ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ല.

അതുകൊണ്ട് ഈ ആഹ്വാനമൊക്കെ കേട്ട് തെരുവിലിറങ്ങാൻ പോകുന്നവർ ഒന്നാലോചിക്കുക. നിങ്ങളുടെ ജീവനും ആരോഗ്യവും വിലയേറിയതാണ്...

കൂടുതലൊന്നും പറയാനില്ല.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും, പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്
'ഇത് കൈവിട്ട കളി, ജനങ്ങളെ കൊലക്ക് കൊടുക്കരുത്' പൂന്തുറ ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Related Stories

No stories found.
logo
The Cue
www.thecue.in