ഒരുമിച്ചുള്ള മദ്യപാനം അപകടം, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ലംഘനം, ബാറുകളും ബിവറേജും പൂട്ടിയിടണമെന്ന് ഐഎംഎ

ഒരുമിച്ചുള്ള മദ്യപാനം അപകടം, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ലംഘനം, ബാറുകളും ബിവറേജും പൂട്ടിയിടണമെന്ന് ഐഎംഎ

Published on

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടിയിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണ വൈറസ് സമൂഹ വ്യാപനത്തെ പ്രതിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് എതിരാണ് ബാറുകളും ബിവറേജും തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. എബ്രഹാം വര്‍ഗീസ്.

ഒരുമിച്ചുള്ള മദ്യപാനം അപകടം, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ലംഘനം, ബാറുകളും ബിവറേജും പൂട്ടിയിടണമെന്ന് ഐഎംഎ
12 പേര്‍ക്ക് കൂടി കോവിഡ്, നാടിന്റെ നന്മയ്ക്കായി നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഒരുമിച്ചുള്ള മദ്യപാനം അപടകടമാണ്. മദ്യശാലകള്‍ പൂട്ടിയാല്‍ വ്യാജമദ്യത്തിന്റെയും ഇതര ലഹരി വസ്തുക്കളുടെയും വ്യാപനമുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ അടച്ചിടാത്തതെന്ന് എക്‌സൈസ് മന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഒരുമിച്ചുള്ള മദ്യപാനം അപകടം, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ലംഘനം, ബാറുകളും ബിവറേജും പൂട്ടിയിടണമെന്ന് ഐഎംഎ
‘രണ്ട് ലെയറുള്ള മാസ്‌കിന് 8 രൂപ’; സാനിറ്റൈസറിനും മാസ്‌കിനും വില നിശ്ചയിച്ചു 

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ബാറുകളില്‍ ടേബിളുകള്‍ നിശ്ചിത അകലത്തില്‍ ഇടാനും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നടപ്പാക്കാനും മന്ത്രിസഭാ യോഗവും തീരുമാനിച്ചിരുന്നു.

logo
The Cue
www.thecue.in