കേരളത്തില്‍ ലോക്ക് ഡൗണ്‍, 28 പേര്‍ക്ക് കൂടി കോവിഡ്, സര്‍ക്കാര്‍ ഒപ്പമല്ല മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് 19 പേര്‍ക്കും,കണ്ണൂരില്‍ 5 പേര്‍ക്കും എറണാകുളത്ത് രണ്ടും,തൃശൂരിലും പത്തനംതിട്ടയിലും ഒരാള്‍ക്ക് വീതവുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നത് പ്രഖ്യാപിച്ചത്
ലോക്ക് ഡൗണ്‍ ഇങ്ങനെ
പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തും, അതിര്‍ത്തി അടച്ചിടും
അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കും
റസ്റ്റോറന്റുകള്‍ അടച്ചിടും, ഹോം ഡെലിവറി മാത്രം
കടകളില്‍ ചെല്ലുന്നവര്‍ ശാരീരിക അകലം പാലിക്കണം
അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും
കാസര്‍ഗോഡ് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്
അതിഥിതൊഴിലാളികള്‍ക്ക് പ്രത്യേക താമസസൗകര്യവും വൈദ്യപരിശോധനയും
അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാക്കും
ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ല
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണം
പെട്രോള്‍ പമ്പും ആശുപത്രിയും പ്രവര്‍ത്തിക്കും
നിരീക്ഷണത്തില്‍ കഴിയുന്നവരെ മൊബൈല്‍ ടവര്‍ വഴി പിന്തുടരും
മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുംബത്തിനും ഭക്ഷണം വീട്ടിലെത്തിക്കും
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടക്കില്ല
സ്വകാര്യധന ഇടപാട് സ്ഥാപനങ്ങള്‍ പിരിവ് രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കണം
മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ രാവിലെ എഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം
ആള്‍ക്കൂട്ടം എവിടെ ഉണ്ടായാലും തടയണം, 144 പ്രഖ്യാപിക്കുന്നത് അടക്കം നടപടികള്‍
രോഗപ്പകര്‍ച്ചാ സാധ്യതയുള്ളവരെ താല്‍ക്കാലിക ഐസൊലേഷനില്‍ താമസിപ്പിക്കണം
കൂടുതല്‍ രോഗസാധ്യതയുള്ളവരെ സൗകര്യമുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങള്‍
നിരീക്ഷണത്തിലുള്ളവരുടെ പട്ടിക അയല്‍ക്കാര്‍ക്ക് നല്‍കും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുകയോ,നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ അറിയിക്കാന്‍ നമ്പര്‍ നല്‍കും
നിരീക്ഷണത്തില്‍ പുറത്തിറങ്ങിനടന്നാല്‍ അറസ്റ്റ്
എല്ലാ ജില്ലകളിലും കോവിഡ് പ്രത്യേക ആശുപത്രി
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ ശേഖരണത്തിന് സൗകര്യമൊരുക്കും
കറന്‍സികള്‍ അണുവിമുക്തമാകാന്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും
സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും
ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടക്കില്ല, ഇവയുടെ സമയക്രമീകരണം പിന്നീട് തീരുമാനിക്കും
സംസ്ഥാനത്ത് ബാങ്കുകള്‍ രണ്ട് മണി വരെ മാത്രം
ഗ്രാമീണ മേഖലയില്‍ വാട്‌സ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ഹോം ഡെലിവറിക്ക് സാധ്യത വ്യാപാരികളുമായി ചര്‍ച്ച ചെയ്തു
അവശ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും