കൊവിഡ്: തിരികെയെത്താന്‍  കണ്ണന്‍ ഗോപിനാഥനോട് കേന്ദ്രം, ഉത്തരവാദിത്വമുള്ള പൗരനായി  പൊരുതാമെന്ന് മറുപടി

കൊവിഡ്: തിരികെയെത്താന്‍ കണ്ണന്‍ ഗോപിനാഥനോട് കേന്ദ്രം, ഉത്തരവാദിത്വമുള്ള പൗരനായി പൊരുതാമെന്ന് മറുപടി

Published on

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ കണ്ണന്‍ ഗോപിനാഥനോട് കേന്ദ്രം. കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ എല്ലാ നിലക്കും സഹകരിക്കാമെന്നു ഐഎഎസ് ഓഫീസറായി തിരികെയില്ലെന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള കത്ത് പങ്ക് വച്ച് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. സൗജന്യമായ സേവനത്തിനാണ് ആഗ്രഹിക്കുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരിക്കെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന് കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പ് വിരമിക്കാന്‍ തീരുമാനിച്ചത്. പിന്നീട് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ കണ്ണന്‍ ഗോപിനാഥനെ അറസ്റ്റ് ചെയ്തിരുന്നു.

രാജി സ്വീകരിക്കാതെ എട്ട് മാസത്തിന് ശേഷം തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. 2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ ഭദ്ര-നഗര്‍ ഹവേലി കലക്ടര്‍ ആയിരുന്നു. കേരളത്തില്‍ പ്രളയ സമയത്ത് എറണാകുളം കെബിപിഎസ് കളക്ഷന്‍ സെന്ററില്‍ ആരാണെന്ന് വെളിപ്പെടുത്താതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കണ്ണന്‍ ഗോപിനാഥന്‍. പിന്നീട് സുഹൃത്തുക്കള്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് കണ്ണന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാര്യം പുറത്തറിയുന്നത്.

logo
The Cue
www.thecue.in