രാജ്യത്ത് 24 മണിക്കൂറിനിടെ 9996 പുതിയ രോഗികള്‍; 357 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 9996 പുതിയ രോഗികള്‍; 357 മരണം
Published on

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 286,579 ആയി. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

357 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി എന്നത് ആശ്വാസകരമായ കാര്യമാണ്. 5991 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. നിലവില്‍ 137,448 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 141,029 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആയി. 3438 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ 36,841 പേര്‍ക്കും ഡല്‍ഹിയില്‍ 32,810 പേര്‍ക്കും ഗുജറാത്തില്‍ 21,521 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in