ലോകത്ത് കൊവിഡ് മരണങ്ങള്‍ 64,667; ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും മരണം, വരാനിരിക്കുന്നത് കഠിനമായ ആഴ്ചകളെന്ന് ട്രംപ്  

ലോകത്ത് കൊവിഡ് മരണങ്ങള്‍ 64,667; ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും മരണം, വരാനിരിക്കുന്നത് കഠിനമായ ആഴ്ചകളെന്ന് ട്രംപ്  

Published on

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 64,667 ആയി. 12 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി 15362, സ്‌പെയിന്‍ 11947, അമേരിക്ക 8444, ഫ്രാന്‍സ് 7560, ബ്രിട്ടന്‍ 4313 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ലോകത്തിലെ ആകെ രോഗികളില്‍ നാലില്‍ ഒന്നും അമേരിക്കയിലാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഓരോ ആളുകള്‍ വീതം മരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആന്‍ഡ്രു കുമോ വെളിപ്പെടുത്തിയിരുന്നു. കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. വളരെ ഭയാനകമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്, ധാരാളം മരണങ്ങള്‍ ഉണ്ടാകുമെന്നും ന്യൂയോര്‍ക്കിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സൈനികരെയും വേണ്ട വിധം നല്‍കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

 ലോകത്ത് കൊവിഡ് മരണങ്ങള്‍ 64,667; ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും മരണം, വരാനിരിക്കുന്നത് കഠിനമായ ആഴ്ചകളെന്ന് ട്രംപ്  
‘കൊവിഡ് വ്യാപനത്തിന് കാരണം 5ജിയെന്ന് വ്യാജ പ്രചരണം’; യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു  

അമേരിക്കക്കാരോട് തൂവാലകൊണ്ടോ തുണികൊണ്ടുണ്ടാക്കിയ മാസ്‌ക് കൊണ്ടോ മുഖം മറയ്ക്കാന്‍ ട്രംപ് നിര്‍ദേശിച്ചു. മെഡിക്കല്‍-സര്‍ജിക്കല്‍ മാസ്‌കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി മാറ്റിവെയ്ക്കണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഉള്‍പ്പടെ അടിയന്തര സഹായത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഒറ്റരാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രികളാക്കി മാറ്റി.

logo
The Cue
www.thecue.in