സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും;35 % വരെ നികുതി വര്‍ധന

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും;35 % വരെ നികുതി വര്‍ധന

Published on

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മദ്യവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 10 മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധനയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച് പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇതോടെ ബിയറിനും വൈനിനും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനും വില കുത്തനെ കൂടും. ബിയറിനും വൈനിനും പത്ത് ശതമാനവും വിലകൂടിയ മദ്യത്തിന് 35 ശതമാനവുമാണ് അധിക നികുതി. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് നിലവില്‍ സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനവും ബിയറിന്റെ നികുതി 102 ശതമാനവുമാണ്.

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും;35 % വരെ നികുതി വര്‍ധന
രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 പേര്‍ക്ക് കൂടി കൊവിഡ് 19 

വിദേശ നിര്‍മിത വിദേശ മദ്യത്തിന് 80 ശതമാനവും ഈടാക്കുന്നുണ്ട്. മദ്യക്കമ്പനികളില്‍ നിന്ന് ബെവ്‌റേജസ് കോര്‍പ്പറേഷന്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിലയ്ക്കുമേല്‍ നികുതി, എക്‌സൈസ് ഡ്യൂട്ടി, ലാഭം,പ്രവര്‍ത്തന ചിലവ്,ഗാലനേജ് ഫീസ്, എന്നിവയെല്ലാം ചുമത്തിയാണ് വില്‍പ്പനശാലകളിലൂടെ ലഭ്യമാക്കുന്നത്. ഇതിന് മുന്‍പ് 2018-19 ബജറ്റിലാണ് സര്‍ക്കാര്‍ നികുതി പരിഷ്‌കരിച്ചത്. അതേസമയം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നേക്കുമെന്ന് സൂചനയുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മദ്യം ഓണ്‍ലൈനായി നല്‍കാനും ബാറുകളുടെ കൗണ്ടര്‍ വഴി മദ്യവില്‍പ്പന നടത്താനും ആലോചനയുണ്ട്.

logo
The Cue
www.thecue.in