കൊവിഡ് 19: യൂറോപ്പിന്റെ മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം, പ്രയോഗിക്കുന്നത് രോഗബാധിതരായ 3200 പേരില്‍
കൊവിഡ് 19നെതിരായ മരുന്ന് പരീക്ഷണത്തിനൊരുങ്ങി യൂറോപ്പ്. രോഗബാധിതരായ 3200 പേരിലാണ് പരീക്ഷണം നടക്കുന്നത്. നാല് തരത്തിലുള്ള പരീക്ഷണാര്‍ത്ഥത്തിലുള്ള ചികിത്സകളാണ് ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഡിസ്‌കവറി എന്നാണ് നിര്‍ണായകമായ ചികിത്സകള്‍ക്കിട്ടിരിക്കുന്ന പേര്. റെംഡെസിവിര്‍, റിട്ടോനാവിര്‍/ ലോപിനാവിര്‍, റിട്ടോനാവിര്‍/ ലോപിനാവിര്‍+ഇന്റര്‍ഫെറോണ്‍ ബീറ്റ, ഹൈട്രോക്‌സി ക്ലോറോക്വീന്‍ എന്നീ നാലുതരം മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പരീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3200 രോഗബാധിതര്‍ പരീക്ഷണത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 800 പേര്‍ ഫ്രാന്‍സില്‍ നിന്നുള്ളവരാണ്. ബ്രിട്ടന്‍, സ്‌പെയിന്‍, ലക്‌സംബര്‍ഗ്, ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.