രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,12,359 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,609 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 132 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കൊവിഡ് മൂലം 3435 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ 63,624 പേര്‍ ചികിത്സയിലുണ്ട്. 45,299 പേര്‍ക്ക് രോഗം ഭേദമായി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ബുധനാഴ്ച മാത്രം 2250ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 65 പേര്‍ മരിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 37,136 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26,172 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,448 ആയി. 7469 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഗുജറാത്തില്‍ 12,140 പേര്‍ രോഗബാധിതരായി. ഡല്‍ഹിയില്‍ 10,554 പേര്‍ക്കും, മധ്യപ്രദേശില്‍ 5,465 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.