സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് 19 : കണ്ണൂരില്‍ 10 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് 19 : കണ്ണൂരില്‍ 10 പേര്‍ക്ക് രോഗബാധ
Published on

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് 19

രോഗികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍

കണ്ണൂര്‍ -10

കാസര്‍കോട് 3

പാലക്കാട് -4

മലപ്പുറം -1

കൊല്ലം -1

കണ്ണൂരില്‍ 9 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍, ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും രോഗബാധ

കാസര്‍കോട് 3 പേരും വിദേശത്തുനിന്ന് വന്നവര്‍

മലപ്പുറം കൊല്ലം പാലക്കാട് എന്നിവടിങ്ങളില്‍ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍

ചെവ്വാഴ്ച കൊവിഡ് നെഗറ്റീവായത് 16 പേര്‍ക്ക്

രോഗമുക്തി നേടിയവരുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍

കണ്ണൂര്‍ 7

കാസര്‍ഗോഡ് 4

കോഴിക്കോട് 4

തിരുവനന്തപുരം 1

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 426 പേര്‍ക്ക്

117 പേര്‍ ഇപ്പോള്‍ ചികിത്സയില്‍

ചൊവ്വാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 102 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് - 36667 പേര്‍

വീടുകളില്‍ നിരീക്ഷണത്തിലുള്ളത് - 36335 പേര്‍

332 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍

ഇതുവരെ 20,252 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

19,442 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി

കൂടുതല്‍ കോവിഡ് രോഗികള്‍ കണ്ണൂരില്‍ - ഇതുവരെ 104 കേസുകള്‍

കണ്ണൂരില്‍ ഒരു വീട്ടില്‍ 10 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

മാര്‍ച്ച് 12 നും ഏപ്രില്‍ 22 നും ഇടയില്‍ വന്ന പ്രവാസികകളുടെയും ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ളവരുടെയും സാംപിള്‍ പരിശോധിക്കാന്‍ നടപടിയെടുത്തു

53 പേരാണ് കണ്ണൂരില്‍ ഇപ്പോള്‍ ചികിത്സയില്‍

പോസിറ്റീവ് കേസ് കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി

റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പരിശോധനയ്‌ക്കെങ്കിലും വിധേയമാകുന്നുവെന്ന് ഉറപ്പാക്കും

ഹോട്ട്‌സ്‌പോട്ടുകള്‍ പൂര്‍ണമായി സീല്‍ ചെയ്തു

പൊലീസ് നിര്‍ദേശിച്ച മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറക്കാവൂ

അവശ്യവസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോള്‍ സെന്ററുകള്‍

മറ്റ് ജില്ലകളിലെ ഇളവുകള്‍ കണ്ണൂരിന് ബാധകമല്ല

Related Stories

No stories found.
logo
The Cue
www.thecue.in