രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൊവിഡ്, മരണം 5000 കടന്നു; ഇളവുകളില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൊവിഡ്, മരണം 5000 കടന്നു; ഇളവുകളില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
Published on

ലോക്ക് ഡൗണ്‍ തുടരുന്നതിനിടെയും രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് ആദ്യമാണ്. 193 പേരാണ് ഇന്നലെ മരണപ്പെട്ടത്. ആകെ മരണപ്പെട്ടവരുടെ എണ്ണം 5000 പിന്നിട്ടു.

86,984 പേരാണ് രോഗമോചിതരായത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഞായറാഴ്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊവിഡ് പ്രതിസന്ധി അതിജീവിച്ച് രാജ്യത്തെ സമ്പദ് രംഗം ക്രമേണ തിരിച്ചുവരികയാണെന്നും നരേന്ദ്രമോഡി. ജനസംഖ്യ കൂടുതലായിരുന്നിട്ടും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമായി കൊണ്ടുപോകാന്‍ രാജ്യത്തിന് സാധിച്ചെന്നും പ്രധാനമന്ത്രി.ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണം ലോകം ഉറ്റുനോക്കുന്നുണ്ടെന്നും പ്രധാനമന്ത്രി.

മഹാരാഷ്ട്രയാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇപ്പോഴും മുന്നില്‍. 38,000 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. മരണസംഖ്യ 1200 ആയി.

Related Stories

No stories found.
logo
The Cue
www.thecue.in