‘രണ്ടു ദിവസം എറണാകുളത്ത്, അതിരപ്പിള്ളിയും ചെറുതുരുത്തിയും സന്ദര്‍ശിച്ച് മൂന്നാറിലേക്ക്’; കോവിഡ് സ്ഥിരീകരിച്ച യുകെ പൗരന്റെ യാത്ര 

‘രണ്ടു ദിവസം എറണാകുളത്ത്, അതിരപ്പിള്ളിയും ചെറുതുരുത്തിയും സന്ദര്‍ശിച്ച് മൂന്നാറിലേക്ക്’; കോവിഡ് സ്ഥിരീകരിച്ച യുകെ പൗരന്റെ യാത്ര 

Published on

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച യുകെ പൗരന്‍ എറണാകുളത്ത് വിവിധയിടങ്ങളും സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇയാളും സംഘവും മാര്‍ച്ച് ആറിനാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലില്‍ താമസിച്ചു. എട്ടാം തിയതി അതിരപ്പിള്ളിയിലെത്തി. അതിരപ്പിള്ളി റെസിഡന്‍സിയില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പിന്നീട് 19 അംഗ സംഘം ചെറുതുരുത്തിയില്‍ എത്തിരുന്നുവെന്നും, അതിന് ശേഷമാണ് മൂന്നാറിലേക്ക് പോയതെന്നുമാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സംഘം മൂന്നാറില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രോഗി അടക്കമുള്ളവര്‍ ഹോട്ടല്‍ വിട്ട വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ വൈകിയെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

‘രണ്ടു ദിവസം എറണാകുളത്ത്, അതിരപ്പിള്ളിയും ചെറുതുരുത്തിയും സന്ദര്‍ശിച്ച് മൂന്നാറിലേക്ക്’; കോവിഡ് സ്ഥിരീകരിച്ച യുകെ പൗരന്റെ യാത്ര 
ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം 

അതേസമയം സംഘം താമസിച്ച ടീ കൗണ്ടി റിസോര്‍ട്ട് താല്‍കാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. മൂന്നാറിലെ ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശികളുടെ ബുക്കിങ് നിര്‍ത്തിവെപ്പിച്ചു. വിദേശികളുടെ യാത്രകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹോംസ്‌റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കും. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

logo
The Cue
www.thecue.in