പ്രവാസികള്‍ക്കായി പ്രത്യേക വിമാനം, വീട്ടിലേക്ക് നിരീക്ഷണത്തിന് ശേഷം

പ്രവാസികള്‍ക്കായി പ്രത്യേക വിമാനം, വീട്ടിലേക്ക് നിരീക്ഷണത്തിന് ശേഷം
Published on

കൊവിഡ് 19 വ്യാപനത്തെതുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. പ്രത്യക വിമാന സര്‍വീസുകള്‍ നടത്തി വിദേശങ്ങളിലുള്ള ഇന്ത്യക്കാരെ നാടുകളിലെത്തിക്കും. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വീടിന് അടുത്തുള്ള വിമാനത്താവളങ്ങളിലായിരിക്കും പ്രവാസികളെ എത്തിക്കുക. തുടര്‍ന്ന് ഇവരെ നിരീക്ഷണത്തിന് വിധേയമാക്കും. ഇതിന് ശേഷമാകും വീടുകളിലേക്ക് അയയ്ക്കുക. ചികിത്സ ആവശ്യമായ ലക്ഷണങ്ങളുമായെത്തുന്നവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കും.

പ്രവാസികള്‍ക്കായി പ്രത്യേക വിമാനം, വീട്ടിലേക്ക് നിരീക്ഷണത്തിന് ശേഷം
ഇവിടെ മനുഷ്യര്‍ ബാക്കിയായാലേ സര്‍ക്കാരും സര്‍ക്കാര്‍ ജോലിയുമുണ്ടാകൂ

സന്ദര്‍ശക വിസയില്‍ പോയവരെയും വിദ്യാര്‍ത്ഥികളെയുമാണ് ആദ്യം തിരിച്ചെത്തിച്ചേക്കുകയെന്നാണ് വിവരം. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും. കൊവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ കുടുങ്ങിയവരെ അടിയന്തര പ്രധാന്യത്തോടെ തിരിച്ചെത്തിക്കും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തുന്നുണ്ട്. അതിനുശേഷമാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരിക.രാജ്യത്താകമാനമുള്ള ലോക്ക്ഡൗണ്‍ മെയ് 3 വരെയാണ്.

പ്രവാസികള്‍ക്കായി പ്രത്യേക വിമാനം, വീട്ടിലേക്ക് നിരീക്ഷണത്തിന് ശേഷം
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; പുതിയ ഉത്തരവിറക്കി കേന്ദ്രം

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ ഉന്നതതലയോഗത്തില്‍ ക്രമീകരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു.സംസ്ഥാന ചീഫ് സെക്രട്ടറിമാരാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്. മടങ്ങിയെത്തുന്നവര്‍ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.കേരളം നടത്തിയിട്ടുള്ള തയ്യാറെടുപ്പുകളെ ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിക്കുകയും ചെയ്തിരുന്നു. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇതിനകം രണ്ടര ലക്ഷത്തോളം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരുലക്ഷം കിടക്കകള്‍ കൂടി ഒരുക്കുന്നുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in