സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം
Published on

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അപ്രായോഗികമാണെന്ന് മന്ത്രിസഭായോഗത്തില്‍ വിലയിരുത്തല്‍. പകരം രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്ലിഫ് ഹൗസിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം നിയന്ത്രിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ലെന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായത്തോട് മന്ത്രിസഭായോഗവും യോജിക്കുകയായിരുന്നു. ജനജീവിതം സ്തംഭിപ്പിച്ച് കൊണ്ടുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങള്‍ ശരിയാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

അതേസമയം രോഗവ്യാപനം കൂടുതലായുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒരു എക്‌സിറ്റ് ഒറു എന്‍ട്രി പോയിന്റുകള്‍ തുടരും. വാണിജ്യകേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പരിശോധന കൂട്ടാനും ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്. നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും, ഗവര്‍ണറുടെ അനുമതിക്കായി അയക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in