സ്ഥിതി വളരെ മോശമാകും, സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞെന്ന് ഐ എം എ

സ്ഥിതി വളരെ മോശമാകും, സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞെന്ന് ഐ എം എ
Published on

കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കേ, രാജ്യത്ത് സമൂഹവ്യാപനം ആരംഭിച്ചു എന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). സ്ഥിതി വളരെ മോശമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. വി കെ മോംഗ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ക്രമാതീതമായുള്ള മാറ്റമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000ല്‍ കൂടുതലാണ്. ഇത് ശരിക്കും മോശം അവസ്ഥയാണ്. ഗ്രാമപ്രദേശങ്ങളില്‍ കൂടി കൊവിഡ് വ്യാപിക്കുകയാണ്. ഇതൊരു മോശം അടയാളമാണ്. സമൂഹവ്യാപനത്തെയാണ് അത് കാണിക്കുന്നത്', വികെ മോംഗ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്ത് സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നതിനിടെയാണ് ഐഎഎയുടെ വിലയിരുത്തല്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് 10 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.74 ലക്ഷമാളുകള്‍ നിലവില്‍ ചികിത്സയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in