‘കരാര്‍ നിയമസാധുതയുള്ളത്, ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കും’, സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി

‘കരാര്‍ നിയമസാധുതയുള്ളത്, ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കും’, സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി

Published on

സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ നിയമസാധുതയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയായിരിക്കും വിവരശേഖരണം. രാജ്യത്തിനകത്തുള്ള സര്‍വറുകളില്‍ തന്നെ ഡാറ്റ സൂക്ഷിക്കും. ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മനുഷ്യസമൂഹം നേരിടുന്ന വലിയ വിപത്തിനെ പ്രതിരോധിക്കാന്‍ ലോകത്തുള്ള ജനതയുടെ എല്ലാ അറിവുകളെയും ഉപയോഗപ്പെടുത്തേണ്ട ഘട്ടമാണിത്. അതിനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ലോകമാകെ ഒന്നിച്ചു നിന്ന് പൊരുതുന്ന ഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ഗുണകരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു ഒളിച്ചുകളിയുമില്ല. സാങ്കേതികപരമായ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എന്ത് നിര്‍ദേശമുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അടിയന്തരമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നേരത്തെയുള്ള നടപടിക്രമങ്ങള്‍ അതേപടി നടത്തണമെന്ന് വാശിപിടിക്കുന്നത്. പെട്ടെന്ന് കാര്യങ്ങള്‍ നടക്കാതിരിക്കാനെ ഇത് സഹായിക്കൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘കരാര്‍ നിയമസാധുതയുള്ളത്, ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കും’, സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്കില്‍ കേരളം മുന്നിലെന്ന് മുഖ്യമന്ത്രി

റേഷന്‍ കാര്‍ഡ് സംബന്ധമായ ഒരു വിവരവും സര്‍ക്കാരിന് പുറത്തുള്ള ഒരു സ്ഥാപനത്തിനും കൈമാറിയിട്ടില്ലെന്ന് ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 24നാണ് സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാര്‍ കഴിയുക. ആ കാലാവധി വരെ സൗജന്യ സേവനമായിരിക്കും. അതിന് ശേഷം തുടരണമെങ്കില്‍ ഫീസ് കമ്പനി അറിയിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 24 വരെ നല്‍കേണ്ടി വരുമായിരുന്ന ഫീസും അറിവിലേക്കായി മാത്രം കമ്പനി അറിയിക്കും. ഇത് നല്‍കേണ്ടതില്ല. സ്പ്രിങ്ക്‌ളര്‍ ഇടപാട് കൊവിഡിന്റെ മറവില്‍ അഴിമതിയെന്ന ആരോപണം വന്നിട്ടുണ്ട്. കരാറില്‍ സാമ്പത്തികമായോ അല്ലാതെയോ ഉള്ള ബാധ്യത സര്‍ക്കാരിനില്ല. അതു കൊണ്ടു തന്നെ അഴിമതിയുടെ പ്രശ്‌നം ഉടലെടുക്കുന്നേയില്ല. എല്ലാ അര്‍ത്ഥത്തിലും ഇത് നിയമസാധുതയുള്ള കരാറാണെന്നും, സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാത്തത് കൊണ്ട് സാധാരണ നിലയ്ക്ക് നിയമവകുപ്പ് കരാര്‍ സംബന്ധിച്ച വിവരം അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Cue
www.thecue.in