കൊവിഡ്: കണക്കുകള്‍ തിരുത്തി ചൈന, വുഹാനില്‍ മരിച്ച്ത് 50% കൂടുതല്‍ ആളുകള്‍

കൊവിഡ്: കണക്കുകള്‍ തിരുത്തി ചൈന, വുഹാനില്‍ മരിച്ച്ത് 50% കൂടുതല്‍ ആളുകള്‍

Published on

കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ശതമാനം കൂടുതലെന്ന് ചൈന. രോഗം തിരിച്ചറിയപ്പെടാത്ത മരണങ്ങളുണ്ടായതും, വീടുകളില്‍ സംഭവിച്ച മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതുമാണ് കണക്കുകളില്‍ തിരുത്ത് വരാന്‍ കാണമെന്നാണ് ചൈന നല്‍കുന്ന വിശദീകരണം. 1290 ആളുകള്‍ കൂടി വുഹാനില്‍ മരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതോടെ വുഹാനില്‍ ആകെ മരിച്ചവരുടെ എണ്ണം 3869 ആയി. രാജ്യത്താകെ 4632 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനപുറത്തുവിട്ട മരണസംഖ്യ സംബന്ധിച്ച് നേരത്തെ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ലോകനേതാക്കളും, ചൈന യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തി. വുഹാന്‍ പ്രദേശവാസികളുള്‍പ്പടെ ഔദ്യോഗിക കണക്കുകളില്‍ തെറ്റുപറ്റിയിരിക്കാമെന്ന വെളിപ്പെടുത്തലാണ് നടത്തിയതും.

കൊവിഡ്: കണക്കുകള്‍ തിരുത്തി ചൈന, വുഹാനില്‍ മരിച്ച്ത് 50% കൂടുതല്‍ ആളുകള്‍
‘ചൈന പറഞ്ഞത് കള്ളം’, 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്ന് വുഹാന്‍ സ്വദേശികളെ ഉദ്ധരിച്ച് ഡെയിലി മെയില്‍ 

വുഹാനിലെ രോഗബാധിതരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കിലും ചൈന മാറ്റം വരുത്തിയിട്ടുണ്ട്. 50,333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചൈന പുറത്തുവിട്ടിരിക്കുന്നത് യഥാര്‍ത്ഥ കണക്കുകളല്ലെന്ന ആരോപണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശക്തമായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

logo
The Cue
www.thecue.in