പ്രവാസികളില്‍ നിന്ന് ക്വാറന്റൈന് പണം ഈടാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്‍

പ്രവാസികളില്‍ നിന്ന് ക്വാറന്റൈന് പണം ഈടാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്‍
Published on

വിദേശങ്ങളില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിന് നിര്‍ബന്ധമായി പണം വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്‍. കേന്ദ്രനിര്‍ദേശപ്രകാരമാണ് പണം ഈടാക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ പറയുന്നത്.പണം വാങ്ങിയുള്ള ക്വാറന്റൈന്‍ ആകാം എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ളത്. പണം ഇല്ലാത്തവരില്‍ നിന്ന് നിര്‍ബന്ധിച്ച് ഈടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനായിരം പ്രവാസികള്‍ മാത്രമേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ.വരും ആഴ്ചകളില്‍ പതിനായിരക്കണക്കിനാളുകള്‍ എത്തും.

പ്രവാസികളില്‍ നിന്ന് ക്വാറന്റൈന് പണം ഈടാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്‍
'ഗവാസ്‌കര്‍ കയ്യില്‍ കയറിപ്പിടിച്ചെന്ന സ്‌നിഗ്ധയുടെ വാദം നിലനില്‍ക്കില്ല'; എഡിജിപിയുടെ മകളുടെ പരാതി തള്ളി അഡ്വക്കേറ്റ് ജനറല്‍

ആ സാഹചര്യം മുന്‍കൂട്ടി കാണാതെ കേന്ദ്രത്തിന് കത്തെഴുതിയാല്‍ അതിന്റെ മേന്‍മ മാത്രം കിട്ടും. നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവാസികളെ നാട്ടിലെത്തിക്കില്ലെന്ന് വിചാരിച്ചാണോ പ്രഖ്യാപനങ്ങളെല്ലാം നടത്തിയതെന്നും മുരളീധരന്‍ ചോദിച്ചു.സര്‍ക്കാരിന്റെ വീഴ്ചയാണ് സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണം. പരിശോധനയുടെ കാര്യത്തില്‍ കേരളം 26ാം സ്ഥാനത്താണ്.സമൂഹ വ്യാപനനമുണ്ടായിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വി മുരളീധരന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in