'കൊവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ', ആദ്യം നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

'കൊവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ', ആദ്യം നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Published on

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബെ. വാക്‌സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താന്‍ ഗവേഷകര്‍ ഏറെ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ഇത് ചരിത്രപരമായ സമയമാണ്. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് ഉള്ളതെന്നും അശ്വനി കുമാര്‍ ചൗബെ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണെന്നും, നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 25,89,682 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 63,490 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 49,980 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in