സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാര്‍ശ; അന്തിമതീരുമാനം ഉന്നതതല യോഗത്തില്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാര്‍ശ; അന്തിമതീരുമാനം ഉന്നതതല യോഗത്തില്‍
Published on

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കൊവിഡ് സാഹചര്യത്തില്‍ ഗതാഗത മേഖല പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്താണ് ഇടക്കാല ശുപാര്‍ശ. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതുനും മുകളിലുള്ളതിന് 50 ശതമാനവും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. മിനിമം ചാര്‍ജില്‍ ഇപ്പോള്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററാണ്. അത് 2.5 കിലോമീറ്ററായി കുറക്കാമെന്നും പറയുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

കൊവിഡ് കാലം കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നതിനാല്‍ അതുകൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാരിന്റെ അന്തിമതീരുമാനം. കമ്മീഷന്‍ ശുപര്‍ശ വ്യാഴാഴ്ച രാത്രിയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച യോഗം ചേരും.

Related Stories

No stories found.
logo
The Cue
www.thecue.in