'301 മദ്യശാലകളും തുറക്കും, പ്രവര്‍ത്തന സമയവും രീതിയും മാറും'; അന്തിമ തീരുമാനം ഉടനെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

'301 മദ്യശാലകളും തുറക്കും, പ്രവര്‍ത്തന സമയവും രീതിയും മാറും'; അന്തിമ തീരുമാനം ഉടനെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
Published on

സംസ്ഥാനത്തെ 301 മദ്യശാലകളും തുറക്കാന്‍ തീരുമാനമായതായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യവില്‍പ്പന ശാലകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, തിയതി ഉള്‍പ്പടെയുള്ളവ സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മദ്യഷോപ്പുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും, ബാറുകള്‍ വഴി പാഴ്‌സലായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഉള്ളതില്‍ നിന്ന് പ്രവര്‍ത്തന മാറ്റം ഉണ്ടാകും, സമയത്തിന്റെ കാര്യത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമേ എന്നത്തോടെ മദ്യഷോപ്പുകള്‍ തുറക്കാനാകൂ എന്നത് പറയാനാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

'301 മദ്യശാലകളും തുറക്കും, പ്രവര്‍ത്തന സമയവും രീതിയും മാറും'; അന്തിമ തീരുമാനം ഉടനെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
വാളയാറിലെത്തിയ ആള്‍ക്ക് കൊവിഡ്; കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ക്വാറന്റൈനില്‍ പോകണം

കൊവിഡ് പ്രതിസന്ധി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാനാണ് മദ്യനികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. വില്‍പ്പന നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയായിരിക്കും ഇത് നടപ്പാക്കുക. ഗവര്‍ണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ഇത് താല്‍കാലികമായ നടപടി മാത്രമാണ്. നേരത്തെ പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനും മദ്യവില വര്‍ധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിന് ശേഷം അത് പിന്‍വലിച്ചു. ഇതേ രീതിയില്‍ നിലവിലുള്ള പ്രതിസന്ധി അയയുന്ന മുറയ്ക്ക് മദ്യവില കുറയ്ക്കും. മദ്യം വാങ്ങാന്‍ ആപ്പ് സൗകര്യമുണ്ടാകും. ഐടി മിഷനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in