'മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍', നടപടികള്‍ ആരംഭിച്ച് ബെവ്‌കോ

'മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍', നടപടികള്‍ ആരംഭിച്ച് ബെവ്‌കോ
Published on

മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പ്പെടുത്താനൊരുങ്ങി ബെവ്‌കോ. നിശ്ചിത സമയത്ത് നിശ്ചിത കൗണ്ടര്‍ വഴി മദ്യം നല്‍കും വിധമാണ് സംവിധാനം. നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ നടപ്പാക്കും.

വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുന്‍കൂറായി പണം അടച്ചും സമയം നിയന്ത്രിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്‌കോ ആലോചിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനായി മികച്ച സോഫ്റ്റ് വെയര്‍ കമ്പനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് ബെവ്‌കോ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. സോഫ്റ്റ് വെയറും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് മൊബൈല്‍ എസ്എംഎസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യാതെ ഇക്കാര്യങ്ങള്‍ സാധ്യമല്ല. ബെവ്‌കോ ഷോപ്പുകള്‍ തുറന്നാല്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാനാണ് ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in