ലോക്ക് ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് 

ലോക്ക് ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് 

Published on

ലോകത്ത് കൊവിഡ് 19 പടരുന്നതിന്റെ ഭീദിത സാഹചര്യത്തില്‍ വിവിധയിടങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ കടന്നുപോകുമ്പോള്‍ ഗാര്‍ഹിക പീഡനത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. രോഗവ്യാപനത്തിന്റെ ദുരിത സാഹചര്യത്തിലും ലോകത്താകമാനം സ്ത്രീകളും കുട്ടികളും കടുത്ത പീഡനങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് പ്രമുഖ അന്തര്‍ദ്ദേശീയ മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീല്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പ്രകടമാണെന്ന് ആക്ടിവിസ്റ്റുകളും അതിജീവിച്ചവരും വ്യക്തമാക്കുന്നു. ലോക്ക് ഡൗണില്‍ പുരുഷന്‍മാര്‍ വീടുകളില്‍ തന്നെയായതോടെ പങ്കാളികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ മൂര്‍ഛിക്കുകയും അതിക്രമങ്ങളില്‍ കലാശിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.

 ലോക്ക് ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് 
മൃതദേഹത്തില്‍ തൊടാന്‍ അനുവദിക്കില്ല ; സേഠ് യാക്കൂബ് ഹുസൈന്റെ സംസ്‌കാരത്തില്‍ നാല് പേര്‍ മാത്രം 

കൂടാതെ വീട്ടില്‍ തുടര്‍ന്നുകൊണ്ടുള്ള മദ്യപാനവും സ്ഥിതി വഷളാക്കുന്നു. ചൈനയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹുബൈ പ്രവിശ്യയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ ഫെബ്രുവരിയില്‍ ഗാര്‍ഹിക പീഡന കേസുകള്‍ മൂന്നിരട്ടിയായെന്ന് പൊലീസ് വ്യക്തമാക്കുന്നു 47 കേസുകളാണ് കഴിഞ്ഞവര്‍ഷം ഇതുവരെയെങ്കില്‍ ഇക്കുറി 162 ആയെന്നാണ് കണക്ക്. പീഡനം നേരുടന്നവര്‍ക്ക് സഹായത്തിനായി ബന്ധപ്പെടാവുന്ന ബ്രസീലിലെ ഡ്രോപ് ഇന്‍ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട കറ്റാലനിലെയും സിപ്രസിലേയും കേന്ദ്രങ്ങളില്‍ പരാതികളുടെ എണ്ണത്തില്‍ യഥാക്രമം 20 % ന്റെയും 30 ശതമാനത്തിന്റെയും വര്‍ധനവാണുണ്ടായിരിക്കുന്നത്.

 ലോക്ക് ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് 
വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങളൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം 

അമേരിക്കയിലെ സമാന കേന്ദ്രത്തില്‍ 20 ശതമാനവും കേസുകള്‍ വര്‍ധിച്ചെന്ന് കുടുംബ പ്രശ്‌ന പരിഹാര കേന്ദ്രം മേധാവി ഗ്ലെന്ന ഹാര്‍ക്‌നെസ് വ്യക്തമാക്കുന്നു. അതേസമയം പങ്കാളിയുടെ സാന്നിധ്യത്തില്‍ വിളിച്ച് പരാതി പറയാന്‍ സാധിക്കാത്ത നിരവധി പേരുണ്ടാകുമെന്നും ആക്ടിവിസ്റ്റുകള്‍ അറിയിക്കുന്നു. മൊബൈല്‍ സന്ദേശങ്ങളായും ഇമെയിലുകളുമായാണ് ഇറ്റലിയില്‍ ഇത്തരം കേന്ദ്രങ്ങളില്‍ ലഭിക്കുന്ന പരാതികളില്‍ ഏറെയും. പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ എതുസമയത്തും ലഭ്യമാണെന്ന് റോമിലെ ആക്ടിവസ്റ്റായ മാറ ബെവില്ലാഖ്വ വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ബന്ധപ്പെടാന്‍ സൗകര്യങ്ങളുണ്ടെന്നും അവര്‍ അറിയിക്കുന്നു. ഫ്രാന്‍സിലെ പല കുടുംബങ്ങളിലും ലോക്ക് ഡൗണോടെ സ്ത്രീകള്‍ കൂടുതലായി അതിക്രമത്തിന് ഇരകളാകുന്നുവെന്ന് ഫ്രാന്‍സ് 24 ഉം റിപ്പോര്‍ട്ട് ചെയ്യുന്നു.

logo
The Cue
www.thecue.in