ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ സുബൈദയ്ക്ക് അനീസിന്റെ വക അഞ്ച് ആടുകള്‍  

ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ സുബൈദയ്ക്ക് അനീസിന്റെ വക അഞ്ച് ആടുകള്‍  

Published on

ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിനിധിയിലേക്ക് പണം നല്‍കിയ കൊല്ലം സ്വദേശി സുബൈദയ്ക്ക് അഞ്ച് ആടുകളെ സമ്മാനിക്കുമെന്ന് ആദാമിന്റെ ചായക്കട ഉടമ അനീസ്. കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തുന്ന സുബൈദ രണ്ട് ആടുകളെ വിറ്റ പണമാണ് കൊവിഡ് ദുരിതാശ്വാസത്തിനായി നല്‍കിയത്. മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ സുബൈദയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വാടകത്തുകയും വൈദ്യുതി കുടിശ്ശികയും നല്‍കിയ ശേഷം ബാക്കിയുള്ള 5510 രൂപയാണ് സുബൈദ നല്‍കിയത്.

ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ സുബൈദയ്ക്ക് അനീസിന്റെ വക അഞ്ച് ആടുകള്‍  
മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനമെന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയും, ജ്യോതികക്ക് സൂര്യയുടെ പിന്തുണ

നാടിനോടുള്ള അവരുടെ കരുതല്‍ തന്നെ സ്പര്‍ശിച്ചതുകൊണ്ടാണ് ആടുകളെ സമ്മാനിക്കുന്നതെന്ന് ദുബായിലും കോഴിക്കോടും കോട്ടയത്തും പ്രവര്‍ത്തിക്കുന്ന ആദാമിന്റെ ചായക്കടയുടെ ഉടമ അനീസ് മനോരമയോട് പറഞ്ഞു. ഈ ഹോട്ടലുകളിലായി മുന്നൂറോളം തൊഴിലാളികളുണ്ട്. ലോക്ക് ഡൗണില്‍ അവര്‍ക്ക് ശമ്പളം നല്‍കുന്നതടക്കം പ്രതിസന്ധി നേരിടുന്നതുകൊണ്ട് സുബൈദയുടെ അവസ്ഥ മറ്റാരേക്കാളും തനിക്ക് മനസ്സിലാകുമെന്നും അനീസ് പറയുന്നു. അതുകൊണ്ടാണ് പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് രണ്ടിന് പകരം അഞ്ച് ആടുകളെ നല്‍കാന്‍ തീരുമാനിച്ചത്. കൊല്ലം കളക്ടറുടെ സഹകരണത്തോടെ ഉടന്‍ ആടുകളെ കൈറുമെന്നും അനീസ് അറിയിച്ചു. സാധ്യമെങ്കില്‍ വിറ്റ ആടുകളെ തന്നെ തിരികെ നല്‍കാന്‍ ശ്രമിക്കുമെന്നും അനീസ് മനോരമയോട് പറഞ്ഞു.

logo
The Cue
www.thecue.in