'ഇന്ത്യക്ക് ആവശ്യം വന്‍ ഉത്തേജക പാക്കേജ്'; രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അഭിജിത് ബാനര്‍ജി

'ഇന്ത്യക്ക് ആവശ്യം വന്‍ ഉത്തേജക പാക്കേജ്'; രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അഭിജിത് ബാനര്‍ജി
Published on

കൊവിഡ് വ്യാപനവും, ലോക്ക് ഡൗണും മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്ക് വന്‍ ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ഡിമാന്റ് പുനര്‍ജീവിപ്പിക്കാന്‍ ആളുകളുടെ കയ്യില്‍ പണമെത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വീഡിയോകോണ്‍ഫറന്‍സിങ് വഴി നടത്തിയ ചര്‍ച്ചയില്‍ അഭിജിത് ബാനര്‍ജി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റേഷന്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി അനുവദിച്ച് നല്‍കണം. താല്‍കാലിക റേഷന്‍കാര്‍ഡുകള്‍ വഴി അവരുടെ വിശപ്പകറ്റണം. പണകൈമാറ്റം ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്രരിലേക്ക് എത്തണം. ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടത് ആവശ്യമാണെങ്കിലും കൊറോണ വൈറസിന്റെ അതിവേഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വ്യാപനം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

'ഇന്ത്യക്ക് ആവശ്യം വന്‍ ഉത്തേജക പാക്കേജ്'; രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അഭിജിത് ബാനര്‍ജി
മാലിദ്വീപില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളെ എത്തിക്കാന്‍ നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

കൊവിഡ് മൂലം ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് തിരിച്ചടിയേറ്റു. അവര്‍ പാപ്പരാകാന്‍ സാധ്യതയുണ്ടെന്നും, നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടാമെന്നുമുള്ള ആശങ്ക രാഹുല്‍ ഗാന്ധി പങ്കുവെച്ചു. സാമ്പത്തിക പാക്കേജ് വേണമെന്ന് പറഞ്ഞതിന്റെ കാരണമിതാണെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. അമേരിക്കയും, ജപ്പാനും, യൂറോപ്യന്‍ രാജ്യങ്ങളും അടക്കം ചെയ്യുന്നത് ഇതാണ്. ഉത്തേജക പാക്കേജ് സംബന്ധിച്ച് ഒരു തീരുമാനം നമ്മള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. നമ്മളിപ്പോഴും ജിഡിപിയുടെ ഒരു ശതമാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ സ്ഥാനത്ത് അമേരിക്കയൊക്കെ ജിഡിപിയുടെ 10 ശതമാനത്തെ കുറിച്ച് സംസാരിക്കുകയാണെന്നും ബാനര്‍ജി പറഞ്ഞു. ആളുകളുടെ കൈവശം കൂടുതല്‍ പണമെത്തിക്കാന്‍ ഇന്ത്യ ശ്രമിക്കണം. ലോക്ക് ഡൗണിന് ശേഷമുള്ള രാജ്യത്തെ ആകെ സാമ്പത്തിക പുനരുജ്ജീവനത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സാമ്പത്തിക- ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി നടത്തുന്ന ചര്‍ച്ചയുടെ രണ്ടാം ഭാഗമായായിരുന്നു ഇത്. സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ രഘുറാം രാജനുമായായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ ചര്‍ച്ച. ലോക്ഡൗണില്‍ അകപ്പെട്ട ദരിദ്രരെ സഹായിക്കാന്‍ 65,000 കോടി രൂപ ആവശ്യമാണെന്ന് രാഘുറാം രാജന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in