ജീവനറ്റ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം

ജീവനറ്റ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം
Published on

മരിച്ചുകിടക്കുന്ന അമ്മയെ പുതപ്പ് പിടിച്ചുവലിച്ചും മറ്റും ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നൊമ്പരമാകുന്നു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. മതിയായ ഭക്ഷണവും വെള്ളവും കിട്ടാതെ കടുത്ത ചൂടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു യുവതി. അതിഥി തൊഴിലാളിയായ ഇവര്‍ ഗുജറാത്തില്‍ നിന്ന് പ്രത്യേക ട്രെയിനിലാണ് ബിഹാറിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ അനക്കമറ്റ് കിടക്കുന്ന അമ്മയെ പാതി മൂടിയ തുണിയില്‍ പിടിച്ച് വലിക്കുകയാണ് കുഞ്ഞ്. ഇടയ്ക്ക് അമ്മയെ വിളിച്ചുണര്‍ത്താനും ശ്രമിക്കുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ ട്രെയിന്‍ യാത്രയ്ക്കിടെ യുവതി തീരെ ക്ഷീണിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ചയാണ് ഗുജറാത്തില്‍ നിന്ന് പുറപ്പെട്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ നേര്‍ചിത്രമാണ് സംഭവം.

ജീവനറ്റ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് ; അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരന്തത്തിന്റെ മറ്റൊരു നൊമ്പര ദൃശ്യം
‘കേരള മോഡലിനോടുള്ള വഞ്ചന’; ജോലി നഷ്ടപ്പെട്ടടക്കം മടങ്ങുന്നവരില്‍ നിന്ന് ക്വാറന്റൈന് പണം ഈടാക്കുന്നത് സങ്കടകരമെന്ന് ശശി തരൂര്‍ 

ലക്ഷക്കണക്കിന് തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജന്‍മനാടുകളിലേക്ക് കൂട്ടപ്പലായനത്തില്‍ ഏര്‍പ്പെടുന്നത്. കാല്‍നടയായി നൂറ് കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും സൈക്കിളിലും, ലോറികളില്‍ തിങ്ങിനിറഞ്ഞുമെല്ലാം നിരവധി തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലെത്താന്‍ ശ്രമിക്കുന്നു. ഇതിനിടെ അപകടങ്ങളിലും ഭക്ഷണം കിട്ടാതെയും കനത്ത ചൂടില്‍ സൂര്യാഘാതമേറ്റുമെല്ലാം നിരവധി പേരാണ് മരണപ്പെടുന്നത്. സാമൂഹ്യ അകലം പാലിക്കപ്പെടാത്തതിനാലുള്ള ആരോഗ്യപ്രതിസന്ധി വേറെയും. സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടിക്കറ്റെടുത്ത് അതില്‍ കയറിപ്പറ്റാന്‍ സാധിക്കാത്തവര്‍ തങ്ങളുടേതായ നിലയില്‍ നാടുകളിലേക്ക് മടങ്ങുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ താപനില 50 ഡിഗ്രി കടന്നിട്ടുണ്ട്. ഈ കടുത്ത ചൂടിലുമാണ് നാടുപിടിക്കാനുള്ള പ്രയത്‌നം.

Related Stories

No stories found.
logo
The Cue
www.thecue.in