കൊവിഡ് പോസിറ്റീവായ അമ്മമാര്‍ക്ക് 200 കുഞ്ഞുങ്ങള്‍; പ്രതീക്ഷയേകി പരിശോധനാഫലം

കൊവിഡ് പോസിറ്റീവായ അമ്മമാര്‍ക്ക് 200 കുഞ്ഞുങ്ങള്‍; പ്രതീക്ഷയേകി പരിശോധനാഫലം
Published on

കൊവിഡ് പോസിറ്റീവായ അമ്മമാരില്‍ നിന്നും നവജാതശിശുക്കളിലേക്ക് രോഗം പടരുമോയെന്ന ആശങ്കയ്ക്കിടെ പ്രതീക്ഷയേകി ബെംഗലൂരുവില്‍ നിന്നുള്ള വാര്‍ത്ത. കൊവിഡ് കേസുകള്‍ കൂടി വരുന്നതിനിടെയാണ് വിക്ടോറിയ വാണി വിലാസ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ നിന്നും ശുഭവാര്‍ത്തയെത്തിയത്. കൊവിഡ് പോസിറ്റീവായ അമ്മമാര്‍ക്ക് 200 കുഞ്ഞുങ്ങള്‍ ജനിച്ചു. കുഞ്ഞുങ്ങളുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊവിഡ് വ്യാപനം ഗര്‍ഭിണികളില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും ഡീനുമായ ഡോക്ടര്‍ സി ആര്‍ ജയന്തി അറിയിച്ചു. കര്‍ണാടക ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ചു.

കര്‍ണാടകയില്‍ 80,000 പേരാണ് ചികിത്സയിലുള്ളത്. 1.82 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 3.300 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ബെംഗളൂരു നഗരത്തില്‍ മാത്രം 75,000 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in