സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 ; ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ നാലുപേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും, കൊല്ലം ,എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് കൊറോണ വൈറസ് ബാധ. മൂന്ന് പേര്‍ വിദേശത്ത് നിന്നും പത്തുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും, മഹാരാഷ്ട്രയില്‍ നിന്നുവന്ന മൂന്ന് പേര്‍ക്കുമാണ് രോഗബാധ. ഇതുകൂടാതെ മാലിദ്വീപില്‍ നിന്നുവന്ന ഒരു യുപി സ്വദേശിക്കും, കൊല്ലം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കുമാണ് രോഗം. അതേസമയം ചികിത്സയിലുള്ള ആരുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിലവില്‍ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 497 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. 60,612 പേരാണ് ഇതുവരെ പുറത്തുനിന്ന് സംസ്ഥാനത്തെത്തിയത്. വിമാനത്താവളങ്ങള്‍ വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റുകള്‍ വഴി 5,086 പേരും റെയില്‍വേ മുഖേന 1026 പേരുമാണ് എത്തിയത്. സംസ്ഥാനത്താകെ 62,529 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലുമാണ്. ഞായറാഴ്ച 159 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 45,027 പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 43,200 എണ്ണം നെഗറ്റീവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗ്യമായി ശേഖരിച്ച 5009 സാമ്പിളുകളില്‍ 4764 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് ഉള്‍പ്പെടുത്തിയ വയനാട് ജില്ലയിലെ പനമരം അടക്കം, സംസ്ഥാനത്ത് 23 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.