രാമക്ഷേത്രം: ‘ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണം’; അയോധ്യയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്

രാമക്ഷേത്രം: ‘ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണം’; അയോധ്യയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്

Published on

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓരോ വീട്ടില്‍ നിന്നും ഒരു ശിലയും 11 രൂപയും സംഭാവന നല്‍കണമെന്നും ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ യോഗി ആവശ്യപ്പെട്ടു. ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഭൂമി വിട്ടുകൊടുത്തത് കഴിഞ്ഞ മാസമാണ്.

രാമക്ഷേത്രം: ‘ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണം’; അയോധ്യയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

വിവേചനങ്ങളില്ലാത്ത, വികസനം എല്ലാവരിലും എത്തുമ്പോഴാണ് രാമരാജ്യം ഉണ്ടാവുക. സമൂഹം നല്‍കുന്ന സംഭവനയിലൂടെയാണ് രാമരാജ്യം പ്രവര്‍ത്തിക്കുന്നതെന്നും യോഗി പറഞ്ഞു.

രാമക്ഷേത്രം: ‘ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണം’; അയോധ്യയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്
ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

പൗരത്വ നിയമത്തിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്ഥാനെ പോലെയാണ് സംസാരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷം പീഡനം അനുഭവിക്കുകയാണ്. സ്ത്രീകള്‍ ചൂഷണത്തിന് വിധേയരായി. അവരുടെ സമ്പാദ്യം കൊള്ളയടിക്കപ്പെട്ടു. അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. ഇതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് വോട്ട് കൊടുക്കണോയെന്നും യോഗി ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in