സര്‍ക്കാര്‍ പക്ഷത്ത് തിരിച്ചെത്തിയ വിമത എംഎല്‍എയെ ‘റാഞ്ചി’ മുംബൈയിലേക്ക് പറന്ന് യെദ്യൂരപ്പയുടെ പിഎ 

സര്‍ക്കാര്‍ പക്ഷത്ത് തിരിച്ചെത്തിയ വിമത എംഎല്‍എയെ ‘റാഞ്ചി’ മുംബൈയിലേക്ക് പറന്ന് യെദ്യൂരപ്പയുടെ പിഎ 

Published on

ഡികെ ശിവകുമാറിന്റെ നിരന്തര ഇടപെടലില്‍ രാജി പിന്‍വലിക്കാമെന്നേറ്റ കര്‍ണാടക കോണ്‍ഗ്രസ് വിമത എംഎല്‍എ വീണ്ടും മറുകണ്ടം ചാടി. മുന്‍ മന്ത്രിയും വിമത എംഎല്‍എയുമായ എംടിബി നാഗരാജുമായി ബിജെപി നേതാവ് യെദ്യൂരപ്പയുടെ പിഎ സന്തോഷ് മുംബൈയിലേക്ക് വിമാനത്തില്‍ പറന്നു. എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാര്‍ സിദ്ധരാമയ്യ, എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള തന്റെ രാജി പിന്‍വലിക്കുമെന്ന് നാഗരാജ് പ്രസ്താവിച്ചിരുന്നു. തന്നോടൊപ്പം രാജിവെച്ച സുധാകര്‍ റാവുവും പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നും നാഗരാജ് അറിയിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ തികയും മുന്‍പ് ഇയാള്‍ മലക്കം മറിഞ്ഞു.

സര്‍ക്കാര്‍ പക്ഷത്ത് തിരിച്ചെത്തിയ വിമത എംഎല്‍എയെ ‘റാഞ്ചി’ മുംബൈയിലേക്ക് പറന്ന് യെദ്യൂരപ്പയുടെ പിഎ 
‘അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണം’ ; എഫ്ബി പോസ്റ്റിന്റെ പേരില്‍ എംജി വിസി വിധിച്ച സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി 

മുംബൈയില്‍ താമസിക്കുന്ന മറ്റ് വിമത എഎല്‍എമാരുടെ അടുത്തേക്ക് യെദ്യൂരപ്പയുടെ പിഎയ്‌ക്കൊപ്പം പോവുകയായിരുന്നു. നിയമസഭയില്‍ വിശ്വാസ വെട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി തന്നെ ആവശ്യപ്പെട്ടിരിക്കെ കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുകയാണ്. വിപ്പ് ലംഘിച്ച് എതിരായി വോട്ട് രേഖപ്പെടുത്തിയാല്‍ അവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇത് ഡികെ ശിവകുമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. നിയമം വളരെ വ്യക്തമാണ്. എതിര്‍ത്ത് വോട്ട് ചെയ്താല്‍ അംഗത്വം നഷ്ടമാകുമെന്നായിരുന്നു ഡികെയുടെ വാക്കുകള്‍. വിമതരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ശിവകുമാര്‍ പ്രസ്താവിച്ചിരുന്നു. ഫലത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.

logo
The Cue
www.thecue.in