കെ മുരളീധരന്‍  
കെ മുരളീധരന്‍  

‘പള്ളിക്ക് സ്ഥലം കിട്ടാത്ത പ്രശ്‌നം ഇന്ത്യയിലില്ല’; നീതി കിട്ടിയില്ലെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായെന്ന് കെ മുരളീധരന്‍

Published on

അയോധ്യാ കേസില്‍ ബാബ്റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥലം ക്ഷേത്രനിര്‍മ്മാണത്തിനായി വിട്ടുനല്‍കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. വിധി തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലായെന്ന് കോണ്‍ഗ്രസ് എം പി ചൂണ്ടിക്കാട്ടി. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും തടസ്സമല്ല. എന്നാല്‍ അത് തര്‍ക്കഭൂമിയില്‍ വേണമെന്നാണ് കോടതിവിധിയിലുള്ളത്. ഒറ്റനോട്ടത്തില്‍ വിധി ഏകപക്ഷീയമായി എന്നാണ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം കിട്ടാത്ത പ്രശ്‌നം ഇന്ത്യയിലില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട കേസാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. അതില്‍ പരിഹാരം കാണുന്നതിന് പകരം പള്ളി നിര്‍മ്മിക്കാന്‍ വേറെ സ്ഥലം നല്‍കി വിധി പ്രസ്താവിച്ചു.

കെ മുരളീധരന്‍

കെ മുരളീധരന്‍  
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും നാടിന്റെ സമാധാനവും സൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നുമുള്ള ബോധ്യത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ ആ വിധിയെ നോക്കിക്കണ്ടത്. ഹൈന്ദവ വിശ്വാസപ്രകാരം ശ്രീരാമന്‍ ഉള്ളിടത്തെല്ലാം അയോധ്യയാണ്. രാമായണം ഉള്‍ക്കൊണ്ടവരാരും ഇത്തരമൊരു തര്‍ക്കത്തിന് പോകില്ലായിരുന്നു എന്നും കോണ്‍ഗ്രസ് എംപി കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ കെഎംസിസി സമ്മേളനച്ചടങ്ങിനിടെയായിരുന്നു ലോക്‌സഭാംഗത്തിന്റെ പ്രതികരണം.

കെ മുരളീധരന്‍  
‘ഭരിക്കുന്നവരുടെ താല്‍പര്യമാണ് വിധികളിലുമെങ്കില്‍ നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് എങ്ങിനെ പറയാനാകും’; അയോധ്യ വിധിയില്‍ പാ രഞ്ജിത്ത് 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ മുരളീധരന്‍  
ബാബറി മസ്ജിദ് പൊളിച്ചത് നിയമ ലംഘനമാണെന്ന് കോടതി ശരിവെച്ചെന്ന് സിപിഎം, സുപ്രീം കോടതിക്ക് തെറ്റുപറ്റാമെന്ന് ഒവൈസി 
logo
The Cue
www.thecue.in