മോദി സ്തുതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ‘പിന്‍വലിച്ച് മാപ്പുപറയണം’ 

മോദി സ്തുതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ‘പിന്‍വലിച്ച് മാപ്പുപറയണം’ 

Published on

നരേന്ദ്രമോദി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം കനക്കുന്നു. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യുമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. മോദിയുടെ ഒരു നയങ്ങളുമായും കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

മോദി സ്തുതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; ‘പിന്‍വലിച്ച് മാപ്പുപറയണം’ 
മോദിയെ പുകഴ്ത്തി എ പി അബ്ദുള്ളകുട്ടി, ഗാന്ധിയന്‍ മൂല്യം നടപ്പാക്കിയ നേതാവാണ് മോദിയെന്ന് അബ്ദുള്ളകുട്ടി  

അബ്ദുള്ളക്കുട്ടിയോട് കെപിസിസി നേതൃത്വം വിശദീകരണം തേടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഒരുനിലയിലും അംഗീകരിക്കാനാകാത്ത നിലപാടാണ് അബ്ദുള്ളക്കുട്ടിയുടേത്. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മോദി സ്തുതി പിന്‍വലിച്ച് അബ്ദുള്ളക്കുട്ടി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കെ സുധാകര പക്ഷത്തെ പ്രമുഖ നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തി. ആയിരക്കണക്കിന് ആളുകളെ കൊടുംവിഷം നല്‍കി കൊലപ്പെടുത്തുന്നവന്‍ പത്ത് പേര്‍ക്ക് പാല്‍പ്പായസം നല്‍കിയാല്‍ പുണ്യാളനെന്ന് വിശേഷിപ്പിക്കും പോലെയാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിയെന്ന് റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എഫ്ബി പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടി മോദിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. നരേന്ദ്രമോദിയുടെ മഹാവിജയത്തെപറ്റി എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്‍തുടരുന്ന നേതാവാണ് മോദിയെന്ന് കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. സിപിഎമ്മിലായിരിക്കെ നരേന്ദ്രമോദിയുടെ ഗുജറാത്ത് മോഡലിനെ അബ്ദുള്ളക്കുട്ടി പിന്‍തുണച്ചത് വന്‍ വിവാദമായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്

ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാര്‍ മാത്രമല്ല

BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ

വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം

ഒരു ഗാന്ധിയന്‍ മൂല്യം

ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു....

നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍

ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിര്‍വ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ് ലെറ്റ് നല്‍കി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷന്‍ നല്‍കിത്

കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക്

മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാര്‍ട്ട് സിറ്റികളും

ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധിസ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്

വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്....

നരേന്ദ്രമോദിയെ

വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായി.

logo
The Cue
www.thecue.in