ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

Published on

കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന കെ കുഞ്ഞുക്കൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുള്‍സലിം എന്നിവരുടെ അറസ്റ്റ് ജില്ലാ ജയിലിലെത്തിയാണ് ചെറുപുഴ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാവായ കെ കെ സുരേഷ്‌കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. വിധി വന്നതിന് ശേഷം അറസ്റ്റില്‍ തീരുമാനമെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സാമ്പത്തിക തിരിമറി കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ഇന്നലെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു.

ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
‘സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍, പാടില്ലെന്ന് പിന്നീടൊരിക്കല്‍’; ഫേക്കന്‍മാര്‍ക്കെതിരെ ഒറിജിനല്‍ എഫ്ബി അക്കൗണ്ടുമായി ശ്രീനിവാസന്‍ 

പണം തിരിമറി നടത്തിയെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ട്രസ്റ്റ് ഭാരവാഹികളായിരുന്നു കുറ്റം ചുമത്തപ്പെട്ട മൂന്ന് പേരും.

ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
നോട്ട് നിരോധന ഡോക്യുമെന്ററിയ്ക്ക്‌ആര്‍എസ്എസ് ഭീഷണി; എന്ത് വന്നാലും ഡല്‍ഹിയില്‍ നാളെ പ്രദര്‍ശനമെന്ന് സംവിധായകന്‍

കെട്ടിടനിര്‍മ്മാണത്തിന്റെ പണം കരാറുകാരനായ ജോയിക്ക് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്ന് കെ പി സി സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയിയുടെ മകന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തെഴുതിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in