സാധാരണ സിനിമാ ടിക്കറ്റിന് 130 രൂപ ; സംസ്ഥാനത്ത് ഇന്നുമുതല്‍ ഉയര്‍ന്ന നിരക്ക്
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകളില്‍ സാധാരണ സിനിമാ ടിക്കറ്റിന് 130 രൂപയാകും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് 10 രൂപ മുതല്‍ 30 രൂപ വരെ വര്‍ധിക്കും. ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയതോടെയാണ് സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ തിയേറ്ററുടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി സര്‍ക്കാരിന് അനുകൂലമായാല്‍ മുന്‍കാല പ്രാബല്യത്തോടെ വിനോദ നികുതി അടയ്‌ക്കേണ്ടിയും വരും.
അതേസമയം ചില തിയേറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ജിഎസ്ടി നിയമം പ്രാബല്യത്തിലായപ്പോള്‍ 100 രൂപ വരെയുള്ള ടിക്കറ്റിന് 18 ശതമാനവും അതിന് മുകളിലുള്ളതിന് 28 ശതമാനവും ആയി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഫിലിം ഫെഡറേഷന്‍ എതര്‍പ്പുയര്‍ത്തി. ഇതോടെ നികുതിയില്‍ ഇളവ് വരുത്തിയ കേന്ദ്രം പുതിയ നികുതി നിരക്കായി യഥാക്രമം 12%,18% എന്നിങ്ങനെ നിശ്ചയിച്ചു.
സംസ്ഥാനത്ത് സാധാരണ ടിക്കറ്റിന്റെ വില 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ന്നതോടെ 100 രൂപയായി. ഇതിന്റെ കൂടെ 12 ശതമാനം ജിഎസ്ടിയും 1% പ്രളയസെസും കൂടിയായതോടെ ടിക്കറ്റ് നിരക്ക് 113 രൂപയായി. എന്നാല്‍ പിന്നീട് 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്‍മേല്‍ 5% ജിഎസ്ടി കൂടി ഏര്‍പ്പെടുത്തി ഉത്തരവിറക്കുയും ചെയ്തു. ഇതോടെ ടിക്കറ്റ് വില 95 ല്‍ നിന്ന് 106 രൂപയായി ഉയര്‍ന്നു. ചരക്ക് സേവന നികുതി ഇതോടെ 18% ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റിന്റെ നിരക്ക് 130 രൂപയായത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം